കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ബജറ്റിൽ അങ്കണവാടി തൊഴിലാളികളെ അവഗണിച്ചതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സി. ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം പി.സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ.കെ. പ്രസിദ, വിജി എന്നിവർ സംസാരിച്ചു.
