എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണൻ, കെ ജയന്തി ടീച്ചർ, വനിത വേദി പ്രസിഡൻ്റ് കെ റീന ലൈബ്രറി രക്ഷാധികാരികളായ കെ. ദാമോദരൻ മാസ്റ്റർ, എൻ ശ്രീധരൻ ലൈബ്രേറിയൻ ടി. എം. ഷീജ എന്നിവർ സംസാരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ചുള്ള ‘ജയഗീതം’ പരിപാടിയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 17 ഗായകർ ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ മലയാളത്തിൻ്റെ ഭാവഗായകന് സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറിയുമായി സഹകരിച്ച് സുരക്ഷാ പാലിയേറ്റീവ് ആരോഗ്യ മേഖലയിൽ വിവിധ പരിശോധനകൾ നടത്തി രോഗികൾക്ക് പരിശോധനാഫലം രേഖപ്പെടുത്തി നൽകന്നതിനാവശ്യമായ ഹെൽത്ത് കാർഡ് വടക്കേടത്ത് ശ്രീധരൻ നായർ ലൈബ്രറി പ്രസിഡണ്ടിന് കൈമാറി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന് അഭ്യർത്ഥിച്ച്‌ ഷാഫി പറമ്പിൽ എം പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് നിവേദനം നൽകി

Latest from Local News

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ചെങ്ങോട്ടുകാവ് ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ (65) അന്തരിച്ചു ഭാര്യ: ശ്യാമള മക്കൾ :രതീഷ്,രാഗേഷ്, രമ്യ മരുമക്കൾ: ബിജു,അശ്വതി, രേഷ്മ സഹോദരങ്ങൾ:

എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീനും വീൽചെയറും വിതരണവും കെ. മുരളീധരൻ ഉൽഘാടനം ചെയ്തു

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി