മേപ്പയ്യൂർ ഫെസ്റ്റ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു

 

മേപ്പയ്യൂർ: നവകേരളത്തിലേക്ക് വളരണമെങ്കിൽ വൻ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഭൂബന്ധങ്ങളിൽ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ഉൽപ്പാദന സേവന മേഖലളിൽ വലിയ മാറ്റങ്ങളാണ് നിർമ്മിത ബുദ്ധി കൊണ്ടുവരുന്നത്. തൊഴിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കാൻ യുവാക്കളെ സഞ്ജരാക്കാൻ നമുക്ക് കഴിയണം. മൂലധന നിക്ഷേപം സാധ്യമാകണമെങ്കിൽ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

മേപ്പയ്യൂർ ഫെസ്റ്റ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.എം. ദാമോദരൻ അധ്യക്ഷനായി. പ്രൊഫ. എം.എം. നാരായണൻ വിഷയ അവതരണം നടത്തി. എ.കെ. ജാനിബ്, ടി.പി. ജയചന്ദ്രൻ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.ടി. പ്രസാദ്, ദീപ കോളോത്ത്, എ.കെ. ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു.

ബിൻസിയും ഇമാമും പങ്കെടുത്ത സൂഫി സംഗീതരാവും ഡാൻസ് നൈറ്റും ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സഹകരണ സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മഹബൂബ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സാംസ്കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മാന്ത്രിക വഴവില്ല്, അതുൽ നറുകരയുടെ നാടൻ പാട്ടും ദൃശ്യാവിഷ്കാരവും എന്നിവ അവതരിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കവേ ദൃശ്യങ്ങൾ റെക്കോർഡ് ആയി ; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Next Story

സർക്കാർ ആശുപത്രികൾ കുത്തക മരുന്ന് കമ്പനികൾക്ക് വേണ്ടി ബലി കൊടുത്തു ; അഡ്വ. കെ പ്രവീൺ കുമാർ

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.