കൊല്ലം – നെല്ല്യാടി റോഡിലെ മരണക്കുഴി ; പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കീഴരിയൂർ മണ്ഡലം കമ്മിറ്റി 

കൊല്ലം നെല്ല്യാടി റോഡിൽ അണ്ടർ പാസിനടുത്ത് സർവീസ് റോഡിൽ പതിയിരിക്കുന്ന കിടങ്ങ് ഇതുവഴിയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും റോഡ് നിർമിക്കുന്ന വാഗാഡ്കമ്പനി ജനങ്ങളോട് പുലർത്തുന്ന അന്യായമായ സമീപനത്തിനും അലംഭാവത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കയച്ച അടിയന്തര സന്ദേശത്തിലാവശ്യപ്പെട്ടു.

സുരക്ഷാ മാനദണ്ഡങ്ങളോ അപായസൂചക ബോർഡുകളോ സ്ഥാപിക്കാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഏതു സമയത്തും അപകടങ്ങൾ ക്ഷണിച്ചു വരാനിടയാക്കുമെന്നും ജീവസുരക്ഷക്കും റോഡ്‌ സുരക്ഷയ്ക്കുമാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.കെ ഷിനിൽ ഭാരവാഹികളായ അർജുൻ ഇടത്തിൽ, മിഷാൽ മനോജ്, ജീവൻ സുധീർ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കാട്ടിലെപ്പീടിക അമ്പാട്ടോളി അബൂബക്കർ അന്തരിച്ചു

Next Story

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ; കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്

Latest from Local News

ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി നടത്തി

ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്

മൂടാടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി

മൂടാടി: പാലിയേറ്റീവ് വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന

മഴക്കാലത്തെ ബാലകൃഷ്ണന്റെ പച്ചക്കറി കൃഷി പൊളിച്ചുട്ടോ…………..

കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില്‍ പച്ചക്കറി