കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു. കൊയിലാണ്ടി നഗരസഭ  ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടു കൂടി ശുചീകരണം നടത്തിയത്. ‘നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക’ എന്നതാണ് 2025ലെ തണ്ണീർത്തട ദിനത്തിന്റെ മുദ്രാവാക്യം.

ശുചീകരണ പ്രവർത്തി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ദയാനന്ദൻ, ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ ഷൈനി നന്ദിയും പറഞ്ഞു. തണ്ണീർത്തടത്തിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ നഗരസഭ എം.സി.എഫിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Next Story

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍  സ്വിഗ്ഗി തൊഴിലാളിയായ യുവാവ്  മരിച്ച നിലയില്‍

Latest from Local News

എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിനിൽ ആദിവാസി കലാരൂപങ്ങൾ ശ്രദ്ധേയമായി

സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം കാര്യാലയം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്‌മരിച്ചു

സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു

നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.