34ാമത് നേഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാവായി. ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാർട്ട് പയ്യോളി സ്കൂളാണ് കരസ്ഥമാക്കിയത്. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജെ സി ഐ യുടെ പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. സോണി സ്റ്റാർ സിംഗർ ഫെയിം ആയ കുമാരി ദേവനശ്രീയ വിശിഷ്ടാതിഥിയായി എത്തി. നഴ്സറി കലോത്സവത്തിൻ്റെ പ്രോജക്ട് ഡയറക്ടർ ജെസ്ന സൈനുദ്ദീൻ സ്വാഗതം ആശംസകൾ നേർന്നു. ചെങ്ങോട്ടുകാവ് ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, മെമ്പർ ബീന കുന്നുമ്മൽ, കീർത്തി അഭിലാഷ്, അഡ്വ പ്രവീൺ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ ചെമ്പടിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത്മന എ.ടി. മാധവൻ
കോരപ്പുഴയുടെ അഴീക്കൽ ഭാഗത്ത് ഭുവനേശ്വരി ക്ഷേത്രത്തിന് എതിർവശത്ത് നാല് മീറ്ററിൽ അധികം വീതിയിൽ നീളത്തിൽ അഴീക്കൽ പാലം വരെ അനധികൃതമായി നടത്തുന്ന
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന കൃതിയെ ആസ്പദമാക്കി ഹൈസ്കൂൾ
ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ
കോഴിക്കോട് കാട്ടുപന്നി കുറുകേ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കാരശേരി ഓടത്തെരുവ് സ്വദേശി ജാബർ (46) ആണ്