കൊയിലാണ്ടി നഗര മധ്യത്തില്‍ കണ്ണൂര്‍ ബസ്സിന്റെ മരണപ്പാച്ചിലും ഓവര്‍ടേക്കും വന്‍ ഗതാഗത തടസ്സം

കൊയിലാണ്ടി നഗര മധ്യത്തില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലും മറികടക്കലും നാട്ടുകാര്‍ തടഞ്ഞു. മറ്റൊരു കണ്ണൂര്‍ ബസ്സിനെ മറികടക്കാനാണ് സിഗ്മ എന്ന പേരായ ബസ്സ് ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വന്നതോടെ ഓവര്‍ടെക്ക് ചെയ്യാനുളള സിഗ്മ ബസ്സിന്റെ ശ്രമം വിഫലമായി. ഇതോടെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. മെയിന്‍ റോഡില്‍ നിന്ന് ബപ്പന്‍കാട് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ ശനിയാഴ്ച വൈകീട്ട് 3.50നാണ് സംഭവം. പൊതുവേ ശനിയാഴ്ച ദിവസങ്ങളില്‍ നഗരം ഗതാഗത കുരുക്കില്‍ അകപ്പെടും. അതിനിടയിലാണ് നഗര മധ്യത്തിലും എല്ലാ ഗതാഗത നിയമങ്ങളും കാറ്റില്‍ പറത്തിയുളള ഓവര്‍ ടേക്ക്. ബപ്പന്‍കാട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഒരു ഹോംഗാര്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ഇടപെട്ടാണ് ഗതാഗത കുരുക്കഴിച്ചത്. ദീര്‍ഘ ദൂര ബസ്സ് ഡ്രൈവറോട് പലരും കയര്‍ക്കുന്നത് കാണാമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സി.കെ.സായികലയുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ നാളെ പ്രകാശനം ചെയ്യും

Next Story

മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പോലീസ്, റോട്ടറി ക്ലബ്ബ് എന്നിവ സംയുക്തമായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ 2025 സംഘടിപ്പിച്ചു

Latest from Local News

മുഖ്യമന്ത്രിയെ അവഹേളിച്ചതിന് ലിഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര

മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള

കളത്തിൽക്കണ്ടി കുങ്കൻമാസ്റ്റർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും 2025 സെപ്റ്റംബർ 2 ചൊവ്വാഴ്ച

സമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ, ഹോമിയോ ചികിത്സകൻ ഗ്രന്ഥശാല പ്രവർത്തകൻ, കരുത്തുറ്റ സംഘാടകൻ ദീർഘകാലം മുചുകുന്ന് അപ്പർ പ്രൈമറി സ്കൂൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

ഷാഫി പറമ്പിൽ എംപി ക്കെതിരെ അഴിഞ്ഞാട്ടം ഓഗസ്ത് 28 ന് യുഡിഎഫ് പ്രതിഷേധ പ്രകടനം

ബാലിശമായ കാരണങ്ങൾ പറഞ്ഞു വടകര എംപിയും യുഡിഎഫിന്റെ സമുന്നത നേതാവുമായ ഷാഫി പറമ്പിൽ എംപിയെ തടയുകയും തെറി വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന