കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്നശേഷികൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാർസ് ചങ്ങാത്ത പന്തൽ എന്ന പേരിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിക്കുന്നു. അറുപതിൽപരം വരുന്ന ഭിന്നശേഷി സഹോദരങ്ങൾ ഫെബ്രുവരി 9ന് ഞായറാഴ്ച ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ ഒത്തുചേരും. ജീവിത യാത്രയിൽ ഓടി നടന്ന് തളർന്ന് പോയവർ, പാരാപ്ലീജിയ ബാധിച്ച് കിടപ്പിലായവർ, വെല്ലുവിളികൾ അതിജീവിച്ച് കുടുംബങ്ങൾക്ക് വെളിച്ചമായവർ, പ്രതീക്ഷ വറ്റാത്തവർ എല്ലാവരും ഈ സ്നേഹ സംഗമത്തിൽ ഒത്തുചേരും.
