കോഴിക്കോട് കസബ വില്ലേജിലെ തൊടിയിൽ ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെക്കുറിച്ച് കൂടുതൽ വിവരം തേടി പോലീസ്. രവി (65) എന്നാണ് മരിച്ചയാളുടെ പേരെന്ന് വെള്ളയിൽ പോലീസ് അറിയിച്ചു. മൃതദേഹം ഇൻവെസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ വെള്ളയിൽ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ 0495 2384799
