കേരളത്തെ നടുക്കിയ ചോറ്റാനിക്കരയിലെ ക്രൂരപീഡനത്തിന് ഇരയായ 19 വയസ്സുകാരിയായ പെൺകുട്ടി മരിച്ചു. വെൻ്റിലേറ്ററിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രതിയിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനമാണ് പെൺകുട്ടി നേരിട്ടത്. ചുറ്റിക അടക്കം ഉപയോഗിച്ച് യുവാവ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.
