സോളാര്‍ കേസില്‍ സരിതാ എസ് നായര്‍ ഉള്‍പ്പടെ മൂന്ന് പേരെ വെറുതെ വിട്ടു

/

കൊയിലാണ്ടി: വിവാദമായിരുന്ന സോളാര്‍ കേസില്‍ സരിത എസ്.നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരെയാണ് മജിസ്‌ട്രേട്ട് അജി കൃഷ്ണന്‍ വെറുതെ വിട്ടത്.
കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂരിലെ വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ കേസിലാണ് വിധി.

ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്നും പന്ത്രണ്ടു ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം ഡീലര്‍ഷിപ്പ് അനുവദിക്കാതെയും പണം തിരിച്ചു കൊടുക്കാതെയും, പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസവഞ്ചന ചെയ്തെന്നുമായിരുന്നു കേസ്. 2014 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളും കുറ്റക്കാരല്ലെവെറുതെ വിട്ടത്. ഒന്നും മൂന്നും പ്രതികള്‍ക്ക് വേണ്ടി അഡ്വ.എം.മഹേഷ്, അഡ്വ.വി.വി.ബിനോയ് ദാസ്, രണ്ടാം പ്രതി ബിജു രാധാകൃഷ്ണന് വേണ്ടി അഭിഭാഷകരായ അലക്‌സ് ജോസഫ്, നിഷ കെ.പീറ്റര്‍, കെ.കെ.ലക്ഷ്മി ഭായ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം കെപിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Next Story

അടുക്കത്ത് എം.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പിൻ്റെ പ്രചരണാർത്ഥം ക്യാമ്പസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു.

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു

കോഴിക്കോട് പന്നിയങ്കരയിൽ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ്

അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു

വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സമരം സംഘടിപ്പിച്ചു. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത്