പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ കുടുംബസംഗമം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനം തച്ചൻകുന്നിൽ ബഹു : മുൻ കെ പി സി സി പ്രസിഡണ്ട് ശ്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.എസ് യു സംസ്ഥാനകമ്മിറ്റി അംഗം എ.കെ ജാനിബ്, ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദ്, പി ബാലകൃഷണൻ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, വടക്കയിൽ ഷഫീഖ്, കാര്യാട്ട് ഗോപാലൻ ,പി എം മോളി, ഇ ടി പത്മനാഭൻ, കെ ടി, രാജീവൻ , കെ ടി സിന്ധു, മഹേഷ് കോമത്ത്, കെ വി കരുണാകരൻ, കുറുമണ്ണിൽ രവീന്ദ്രൻ, കിഴക്കയിൽ അശോകൻ, എം മോഹനൻ മാസ്റ്റർ, കുറ്റിയിൽ ഗോപാലൻ, തെരുവത്ത് കണ്ടി രാജൻ,ആയഞ്ചേരി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.