പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്നിബാധ മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് എ. എസ്. ടി ഒ എൻ.ഗണേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. ഫയർ എൻജിൻ എത്തിച്ചേരാത്ത മലയുടെ ഏറ്റവും മുകളിൽ തീ ആളിപ്പടർന്നതുകൊണ്ട്
രാത്രി 8 മണിയോടെയാണ് തീപൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുൺ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ പി മുരളീധരൻ, വി കെ ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
വേനൽ കാഠിനമാകുന്ന പശ്ചാത്തലത്തിൽ മലയോര പ്രദേശത്ത് താമസിക്കുന്നവർ വീടിനു സമീപം കൃത്യമായ ഫയർ ബ്രേക്കുകൾ നിർമ്മിച്ചു അഗ്നി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയർ ഓഫീസർമാർ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ
കൊയിലാണ്ടി: രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ
കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്