നന്മനാട് റെസിഡന്റ് അസോസിയേഷൻ കെട്ടിട ഉദ്‌ഘാടനം

.ഉള്ള്യേരി : ആനവാതിൽ നന്മനാട് റെസിഡന്റ് അസോസിയേഷൻ ഓഫീസ് കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. നന്മനാട് പ്രസിഡന്റ് ചന്ദ്രൻ മന്നോത്ത്‌ അധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഷികാഘോഷം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു. ഡോക്ടർ എ.എസ്. അനൂപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ആർ. എം ശ്രീലേഷ് രചിച്ച പക എന്ന നോവൽ പ്രസാദ് കൈതക്കൽ പരിചയപ്പെടുത്തി. ചന്തപ്പൻ മൈക്കോട്ടേരി,കെ.ബീന,സുജാത നമ്പൂതിരി, എസ്.എസ്.സജിത്ത്, കെ.എം. അജിതൻ,ദിനേശൻ ചെത്തിൽ, സുധാകരൻ, ഷിജു മൈക്കോട്ടേരി എന്നിവർ സംസാരിച്ചു. ഘോഷയാത്ര, എം. ടി. അനുസ്മരണം, ജയചന്ദ്ര സ്മൃതി ,വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

Leave a Reply

Your email address will not be published.