മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറി പുറത്തിറക്കി

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറി പുറത്തിറക്കി. ആവശ്യക്കാർക്കുള്ള രക്തദാനം ലക്ഷ്യമാക്കി തയ്യാറാക്കിയ ഡിജിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,കെ.എം.സുരേഷ്,അശ്വിൻ ബാബുരാജ്, എം.കെ.കുഞ്ഞമ്മത്, എം.എം.കരുണാകരൻ, സി.നാരായണൻ, കെ.ശ്രീധരൻ, വിജീഷ് ചോതയോത്ത്, യു.കെ.അശോകൻ, പി.കെ.അനീഷ്, സുധാകരൻ പറമ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.