ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ, പി.ബി നൂഹ് ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിൻ്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കർഷക ക്ഷേമ വകുപ്പ് ഡയറക്‌ടറായി മാറ്റി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി പി.ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നൽകി.

കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്‌ടർ ഡോ. അദീല അബ്‌ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഫിഷറീസ് ഡയറക്‌ടർ ബി. അബ്‌ദുൾ നാസറിനെ കായിക, യുവജന കാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ഫിഷറീസ് ഡയറക്ട‌ർ എന്നീ തസ്‌തികകളുടെ അധിക ചുമതല കൂടി അദേഹത്തിനുണ്ട്.
പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ. ഷിബുവിന് കേരള സംസ്ഥാന മൺപാത്ര നിർമാണ മാർക്കറ്റിങ് ആൻഡ് വെൽഫെയർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ മാനേജിങ് ഡയറക്‌ടറുടെ പൂർണ അധിക ചുമതല നൽകി. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്‌ടർ കെ. സുധീർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്‌ടറുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

സ്ലീപ്പര്‍ കോച്ചുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്ന തരത്തില്‍ വരുത്തിയ ഡി റിസര്‍വേഷന്‍ കോച്ചുകൾ ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചു

Next Story

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീകോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര