കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റേഷൻ ഷോപ്പിന് മുമ്പിൽ പ്രതിഷേധാഗ്നി നടത്തി 

/

പൊതുവിതരണ സമ്പ്രദായത്തോട് കേന്ദ്ര കേരള സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടയം റേഷൻ ഷോപ്പിന് മുന്നിൽ പ്രതിഷേധാഗ്നി നടത്തി. പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. എസ് ജെ സജിവ് കുമാർ, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ, നൗഷാദ് കോവിലത്ത്,എൻ സി കുമാരൻ, രാഹുൽ ചാലിൽ, കെ വി സജീഷ്, ഷാജു കെ കെ, മംഗലശ്ശേരി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.