കോഴിക്കോട് : കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനെ 4-1 നു പരാജയപ്പെടുത്തി നയൻ സ്ട്രൈക്കേഴ്സ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാറിനെ 6-3 നു പരാജയപ്പെടുത്തി വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളും ജേതാക്കളായി. ഇരു വിഭാഗങ്ങളിലും യഥാക്രമം മടവൂർ സ്പോർട്സ് അക്കാദമിയും പെരുമണ്ണ ഇ.എം.എസ്.ജി.എച്ച് എസും മൂന്നാം സ്ഥാനം കരസ്ഥമാക്കി.സമാപന ചടങ്ങിൽ ലോക കേരള സഭാംഗം പി.കെ കബീർ സലാല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ അധ്യക്ഷത വഹിച്ചു.പി.എം എഡ്വേർഡ് ,കെ.അബ്ദുൽ മുജീബ്,ടി.യു ആദർശ്, ഫാരിസ് എളേറ്റിൽ,ബെന്നി,കെ. അക്ഷയ്,വിപിൽ വി ഗോപാൽ,ആകാശ് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്
അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ
ദേശീയപാതയിലെ രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ
നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ







