നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരക്കായി കോഴിക്കോട് ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയിൽ തിരുവമ്പാടി പൊലീസ് തിരച്ചിൽ നടത്തുന്നു. ഒരു മാസം മുമ്പ് വരെ ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു. കൂമ്പാറ, തിരുവമ്പാടി, കൂടരഞ്ഞി ഭാഗങ്ങളിലും തിരുവമ്പാടി, മുക്കം പൊലീസ് സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.

പ്രതിയുടെ മൊബൈൽ ഫോണുകളിൽ ഒന്നിന്റെ സിഗ്നൽ തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ഫോൺ ഓഫാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും മകൻ സുധാകരനെയും ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീണ്ടും കൊലപാതകം നടത്തിയത്. 

 

Leave a Reply

Your email address will not be published.

Previous Story

വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ ‘എനിക്കൊരു കടലുണ്ടായിരുന്നു ‘ പ്രകാശനം ചെയ്തു

Next Story

വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി

Latest from Main News

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം

സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക കെ എ ൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം

ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളുംകുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു ഒരു മതത്തിലും വിശ്വാസമില്ലാത്ത മതനിരാസവാദികളും ജീവിക്കുന്നത് കുടുംബമായി തന്നെയാണ് ആശ്രിതത്വം, സ്നേഹം

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ