വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ ‘എനിക്കൊരു കടലുണ്ടായിരുന്നു ‘ പ്രകാശനം ചെയ്തു

വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ ‘എനിക്കൊരു കടലുണ്ടായിരുന്നു ‘ പ്രകാശനം ചെയ്തു. പ്രശസ്ത കവി ഡോ: സോമൻ കടലൂർ പൂക്കാട് എഫ് എഫ് ഹാളിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി സത്യചന്ദ്രൻ പൊയിൽക്കാവ് പുസ്തകം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ ശ്രീ യൂ.കെ രാഘവൻ മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു.
ശ്രീചിത്ത് എസ്. സ്വാഗതം പറഞ്ഞു. ഡോ: എം. ടി. ഗീത പുസ്തക പരിചയം നടത്തി.

എഴുത്തുകാരായ അനിൽ കാഞ്ഞിലശ്ശേരി, ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, വിനീത മണാട്ട്, വേദിക റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ വി. കെ. അശോകൻ, പാലോറ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ടി. എ. ശ്രീജിത്ത്‌, സുവോളജി അസോസിയേഷൻ സെക്രട്ടറി ഗീത നായർ, സുബ്രഹ്മണ്യൻ പി. എം. എന്നിവർ ആശംസകൾ അറിയിച്ചു. വിനോദ് പി പൂക്കാടിന്റെ മറുമൊഴിക്ക് ശേഷം വാല്യക്കോട് എ. യൂ. പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാമചന്ദ്രൻ പന്തീരടി നന്ദി പ്രകാശിപ്പിച്ചു. അവതരണം നടത്തിയത് അധ്യാപികയായ രശ്മി പി. എസ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി നടന്ന ആഘോഷവരവ് വേറിട്ട കാഴ്ചയായി

Next Story

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരക്കായി കോഴിക്കോട് ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

Latest from Local News

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി