പ്രൗഢോജ്ജ്വലമായ വേദിയിൽ ചരിത്രമുഹൂർത്തത്തിന് നിയോഗിതരായി ഞങ്ങളുടെ ദുബൈ കൊയിലാണ്ടി മണ്ഡലം കെഎംസിസി

ഖാഇദുൽ കൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ അഞ്ചാമത് കർമ്മശ്രേഷ്ഠാ-പുരസ്കാര സമർപ്പണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹുമാന്യനായ ടിഎ അഹമദ് കബീർ സാഹിബിന് സാദിഖലി തങ്ങൾ കർമ്മശ്രേഷ്ഠാ-പുരസ്കാരം സമർപ്പിച്ചു. ഡോ. എംകെ മുനീർ സാഹിബ് എം.എൽ.എ. പ്രശസ്തിപത്രം നൽകി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.

പാർട്ടിയുടേയും യു.എ.ഇ കെഎംസിസി ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് കെ മൊയ്തു സ്വാഗതവും ട്രഷറർ സയ്യിദ് ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു. മണ്ഡലം സഹഭാരവാഹികൾ, വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന കെഎംസിസി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.

ദുബൈ കൊയിലാണ്ടി മണ്ഡലം കെഎംസിസി സെക്രട്ടറി  ജഅഫർ നിലയെടുത്ത് പരിപാടി ഉജ്ജ്വല വിജയമാക്കിതന്ന മുഴുവനാളുകളോടും  നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.