പുരസ്കാര തിളക്കവുമായി എസ്എൻഡിപി കോളേജ്

കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിന് 2023-24 വർഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങിൽ അഭിമാനകരമായ നാൽപ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ നേതൃത്വത്തിലാണ് മികച്ച കോളേജുകളെ കണ്ടെത്തുന്ന ഈ റാങ്കിങ്ങ് നടന്നത്. കോഴിക്കോട് ജില്ലയിൽ കോളേജിന് നാലാം സ്ഥാനം എന്നതും, കേരളത്തിലെ എസ്എൻ കോളേജുകളിൽ രണ്ടാം സ്ഥാനമാണെന്നുള്ളതും ഏറെ പ്രശംസനീയമാണ്.
അഭിമാനകരമായ ഈ ചരിത്രനേട്ടത്തിൽ കോളേജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കോളേജിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുജേഷ് സി. പി. സ്വാഗത പ്രസംഗവും, എസ് എൻഡിപി യോഗം ദേവസ്വം സെക്രട്ടറി ശ്രീ. സന്തോഷ് അരയാക്കണ്ടി അധ്യക്ഷ പ്രസംഗവും നടത്തി. ഡോ. ആർ രവീന്ദ്രൻ, ശ്രീ. ദാസൻ പറമ്പത്ത്​, ശ്രീ. രാജീവൻ. പി. കെ, ശ്രീ. രാമകൃഷ്ണൻ, ഡോ. വി. അനിൽ, ഡോ. അമ്പിളി ജെ എസ്, ഡോ. കുമാർ എസ്.പി, ഡോ. സുനിൽ ഭാസ്കർ, ശ്രീ. കബീർ സലാല, ശ്രീമതി. ചാന്ദ്നി.പി എം, ശ്രീ. അജിത്ത് കുമാർ ഐ, ശ്രീമതി. പവിത.കെ.എം, മിസ്. അനുവർണ്ണ. എം. വി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർഡിനേറ്റർ ഡോ.വിദ്യ വിശ്വനാഥൻ നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published.