കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ തൃശൂർ മാളയിൽ കെ എസ് യു നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അറിയിച്ചു.
