തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായി കഥാകൃത്ത് വൈശാഖനെ തിരഞ്ഞെടുത്തു. തുഞ്ചൻപറമ്പിൽ ചേർന്ന ട്രസ്റ്റ് യോഗത്തിൽ സെക്രട്ടറി പി നന്ദകുമാർ വൈശാഖന്റെ പേര് നിർദ്ദേശിച്ചു. സി. ഹരിദാസ്, ആലങ്കോട് ലീലാ കൃഷ്ണൻ, മണമ്പൂർ രാജൻ ബാബു, അഡ്വ വിക്രമകുമാർ എന്നിവർ പിൻതാങ്ങി. കഴിഞ്ഞ 32 വർഷമായി എം ടി വാസുദേവൻ നായർ ആയിരുന്നു ട്രസ്റ്റ് ചെയർമാൻ ഡോ. എം ആർ. രാഘവാര്യർ അധ്യക്ഷനായി.
