സംസ്ഥാനത്ത് 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതി

സംസ്ഥാനത്ത് 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതി. പരിഷ്‌കരിച്ച വില നിലവാരത്തിൽ 320 ബ്രാൻഡുകൾ കൂടി വിപണിയിലെത്തും. പുതുതായി 16 കമ്പനികളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ റേറ്റ് കോൺട്രാക്‌ടിലാണെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

പുതിയ വിതരണക്കാരിൽ നിന്നും പുതിയ ബ്രാൻഡ് ഇന്ത്യൻ നിർമിത വിദേശ മദ്യം, വിദേശ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവ ബെവ്‌കോ ഔട്ട്ലെറ്റുകളിലെത്തും. നിലവിലുള്ള വിതരണക്കാർ 904 പുതിയ ബ്രാൻഡുകളും  വിപണിയിലെത്തിക്കും. 45 വിതരണക്കാരിൽ നിന്നെത്തുന്ന 107 ബ്രാൻഡുകൾക്ക് വില കുറയുമെന്നും ബെവ്‌കോ ഫിനാൻസ് ജനറൽ മാനേജർ അഭിലാഷ് വ്യക്തമാക്കി.

341 ബ്രാൻഡുകൾക്കാണ് വില വർധിപ്പിച്ചത്. 301 ബ്രാൻഡുകളെ വില വർധനവ് ബാധിച്ചിട്ടില്ല. പുതുക്കിയ വില നിലവാരത്തിലാണ് ഇനി സംസ്ഥാനത്തെ മദ്യ വില്‍പന. പുതുതായി വോഡ്‌ക, വിസ്‌കി, റം, ബിയർ എന്നീ ഇനങ്ങളാക്കും പുതിയ ബ്രാൻഡുകളായി എത്തുക. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ മദ്യ നിർമാണ ലൈസന്‍സുകളും ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ്ങിനുള്ളതാണ്.

Leave a Reply

Your email address will not be published.