2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്

2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. പ്രൊഫസർ എൻ. അജയകുമാർ അധ്യക്ഷനും കവി പി.എൻ.ഗോപീകൃഷ്ണൻ, നിരൂപകയും അധ്യാപികയുമായ ഡോ.അനു പാപ്പച്ചൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡിനായി ഈ കൃതി തിരഞ്ഞെടുത്തത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശങ്കരാചാര്യ സംസ്കൃതസർവകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകനായിരുന്ന ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ശ്രാവസ്തി കവിതാപുരസ്കാരം. മലയാളവിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി കൺവീനർ വി.അബ്ദുൽ ലത്തീഫ, ഡോ. എം.സി.അബ്ദുൾ നാസർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.