കൊയിലാണ്ടി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പത്ത്, ഹയർ സെക്കന്ററി തുല്യതാക്ലാസ് ഉദ്ഘാടനം നഗരസഭ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി നിജില പറവകൊടിയുടെ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് ശ്രീ പി. ബാബുരാജ് നിർവഹിച്ചു. ഹയർ സെക്കണ്ടറി തുല്യതയിലൂടെ വന്ന് ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം നേടിയ ശ്രീമതി എൻ. പത്മിനിയ്ക്ക് നഗരസഭ ഉപഹാരം നൽകി അനുമോദിച്ചു. പ്ലസ് വൺ പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം നഗരസഭ കൗൺസിലർ രമേശൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കൗൺസിലർ ലളിത എ, എൻ. വി വത്സൻ, സരള സി, സുധാകുമാരി, സീതമണി എന്നിവർ പരിപാടിക്ക് ആശംസകൾ പറഞ്ഞു. ഹയർ സെക്കണ്ടറി സെന്റർ കോർഡിനേറ്റർ ദീപ. എം സ്വാഗതവും പത്താം തരം സെന്റർ കോർഡിനേറ്റർ യമുന പി. കെ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ
കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ
കൊയിലാണ്ടി ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു
കൊയിലാണ്ടി: ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ
കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.