വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ കൂടുതൽ സംഘങ്ങൾ. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും. അടിയന്തര ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം കൈമാറുക. ഇന്ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരൻ വ്യക്തമാക്കി.
Latest from Main News
സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി
സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ
കണ്ണൂർ എ.ഡി.എം നവീൻബാബു വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. കേരള ജനതയുടെ ഹൃദയത്തിൽ തീരാനോവായി തുടരുന്ന മുൻ കണ്ണൂർ എ ഡി
കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ
ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം