ചോമ്പാല : ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോൽസവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കലാ കായിക പ്രതിഭകളെ ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബ് ആദരിച്ചു കുഞ്ഞിപ്പള്ളി നാദവർധിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ്ങ് കോച്ച് മസ്ഹർ മൊയ്തു ഉദ്ഘാടനം ചെയ്തു. പുതിയ കായിക പ്രതിഭ കളെ കണ്ടെത്താൻ ക്ലബ്ബുകൾക്ക് പ്രത്യേക മാജിക്കൽ ശക്തിയുണ്ട്. ശാരിരികവും മാനസിക ക്ഷമതയുമുള്ള സമൂഹത്തെ വാർത്ത് എടുക്കാനുള്ള കടമ ക്ലബുകൾ എറ്റെടുക്കണമെന്നും മസ്ഹർ മൊയ്തു പറഞ്ഞു. സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നടത്തി. ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. കെ. ജഗൻ മോഹൻ, ബി കെ റൂഫൈയിദ് , വി.കെ ഷഫീർ , പി പഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. വി കെ ഇക് ലാസ്,,| കെ ഷാനിദ് എന്നിവർ സംസാരിച്ചു. പടം. ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ് കേരളോൽസവ ആ ദരിക്കൽ ചടങ്ങ് ഇന്ത്യൻ എ ടീം ക്രിക്കറ്റ് കോച്ച് മസഹർ മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.
Latest from Local News
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ
അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത
20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ
പെരുവട്ടൂർ എൽ പി സ്കൂളിൽ എസ്.എസ്.എൽ.സി, എൽ.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ