മേപ്പയ്യൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ 2014-2015ലെ പ്രാദേശിക വികസന ഫണ്ടും, രണ്ടാം ഘട്ടത്തിൽ 2019 ൽ ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ടൗണിലെ നെല്യാടി റോഡിൽ നിർമ്മിച്ച ടാക്സി സ്റ്റാൻ്റ് പൂർണ്ണമായും ഓട്ടോ-ടാക്സി ജീപ്പുകൾക്ക് പാർക്കിംങ്ങിനും സർവ്വീസ് നടത്തുന്നതിനും വിട്ടുനൽകാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വർക്കേഴ്‌സ് യൂനിയൻ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.പ്രസ്തുത സ്റ്റാൻ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂനിറ്റിൻ്റെ പച്ചക്കറി സ്റ്റാൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.പേരാമ്പ്ര മണ്ഡലം എസ്. ടി. യു പ്രസിഡൻ്റ് പി.കെ റഹീം ഉദ്ഘാടനം ചെയ്തു.കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. എം എം അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ. ടി അബ്ദുസലാം, കെ. കെ ഹംസ, വി.എം അസ്സൈനാർ, കെ.മുഹമ്മദ്, അഷറഫ് ജനകീയ മുക്ക്, ഉമ്മർ കീഴ്പ്പയ്യൂർ, സി.എം ഇസ്മായിൽ സംസാരിച്ചു.എസ്.ടി.യു പഞ്ചായത്ത് ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡൻ്റ്), സി.കെ ബഷീർ, പി.കെ അമീർ(വൈ: പ്രസി), ഐ.ടി മജീദ്(ജന: സെക്രട്ടറി),വഹാബ് മാവുള്ളകണ്ടി, കെ.കെ റഹിം(ജോ: സെക്രട്ടറി), മൊയ്തീൻ ഒളോറ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Latest from Local News
കൊയിലാണ്ടി: കൊല്ലം പ്രദേശത്ത് നിന്നും എം ബി ബി എസ് നേടിയ ഡോ. മുഹമ്മദ് മിഷാലിന് നാടിൻ്റെ ആദരം. കൊല്ലം യൂനിറ്റ്
പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ
പൂക്കാട്: വടക്കേ മണ്ണാർകണ്ടി അശോകൻ (62) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി
കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി