പേരാമ്പ്ര. കേരളത്തിലെ അധ്യാപക സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അവ നേടിയെടുക്കാനും കെ പി എസ് ടി എ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എം പി. പൊതു വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര -കേരള സർക്കാറുകൾ വികലവും പക്ഷപാതപരവുമായ നയങ്ങൾ തുടരുമ്പോൾ തിരുത്തൽ ശക്തിയായി മാറാൻ സംഘടനക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഷാഫി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡോ. കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ )ജില്ലാ പ്രസിഡന്റ് ടി ടി ബിനു പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത് .
ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അധ്യാപക പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കെ പി എസ് ടി എ ക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി ടി ബിനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ,ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, അനിൽകുമാർ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ് കുമാർ,യൂ സി ഹനീഫ, പി എം ശ്രീജിത്ത്, ടി അശോക് കുമാർ, ടി ആബിദ്, സജീവൻ കുഞ്ഞോത്ത്, പി രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ, ടി കെ പ്രവീൺ, പി കെ രാധാകൃഷ്ണൻ, ടി സി സുജയ, എ.റഷീദ,സംസാരിച്ചു.
ജില്ലാ ട്രഷറർ എം കൃഷ്ണ മണി നന്ദി രേഖപ്പെടുത്തി. പേരാമ്പ്രയിൽ അധ്യാപകരുടെ ശക്തി പ്രകടനവും നടന്നു.
Latest from Main News
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാലയിലാണ് പുതിയ
സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുമ്പായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് മുകളിൽ
നടന്‍ കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ