കൊയിലാണ്ടി; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ അതിക്രമിച്ചു കയറി വാതിലടയ്ക്കാനുളള മാനസിക രോഗിയായ യുവാവിന്റെ ശ്രമം ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വിഫലമാക്കി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇതര സംസ്ഥനത്ത് നിന്നുളള യുവാവ് അതിക്രമം കാട്ടിയത്. വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. സ്‌റ്റേഷന്‍ മാനേജറുടെ മുറിയില്‍ കയറിയ യുവാവിനോട് പുറ്തത് കടക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, വാതില്‍ പാളിയുടെ മറവില്‍ ഒളിച്ചിരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. തുടര്‍ന്ന് ജീവനക്കാരും സ്റ്റേഷനിലെത്തിയ യാത്രക്കാരും ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു.റെയില്‍വേ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു . യുവാവ് ഒഡീഷ സ്വദേശിയാണെന്നാണ് വിവരം.
