കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തിലെ ചെറുപുഴ പാടശേഖരത്തിലും നെല്‍-മത്സ്യകൃഷി വികസന പദ്ധതി വരുന്നു

കീഴരിയൂര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 200 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ചെറുപുഴ പാടശേഖരത്തില്‍ നെല്‍കൃഷി, മത്സ്യകൃഷി,ഫാം ടൂറിംസം എന്നിവ ഏകോപിപ്പിച്ചുളള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇതിനുളള നടപടി ക്രമങ്ങള്‍ക്കായി 8,92,000.00 രൂപ (എട്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പായിരിക്കും വിശദമായ പ്രജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക. മണ്ണ് പരിശോധന, ഡാറ്റ സമാഹരണം, ചെറുപുഴയിലും കരയിലും ടോപ്പോഗ്രാഫിക് സര്‍വേ എന്നിവ ഇതിന്റെ ഭാഗമായി നടത്തും.

കീഴരിയൂര്‍ ചെറുപുഴയുടെ നാശം സമീപത്തെ പാടശേഖരങ്ങളിലെ നെല്‍കൃഷിയ്ക്ക് കനത്ത തിരിച്ചടിയാണ്. പാടശേഖരത്തിലെ അമിത വെള്ളം ഒഴുകി പോകാത്തതും പായലും പുല്ലും പാടത്തേക്ക് വ്യാപിക്കുന്നതുമാണ് കര്‍ഷക സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. മതുമ്മല്‍ത്താഴ മുതല്‍ പുളിച്ചു നട വരെയുളള ഭാഗവും ഇരിങ്ങത്ത് കൊയമ്പ്രത്തു താഴ മുതല്‍ പുളിച്ചു നട വരെയുളള വയലും ചേര്‍ന്ന 160 ഏക്കറോളം വരുന്ന ചെറുപുഴ പാടശേഖരവും തുറയൂര്‍ കുലുപ്പവയലും നശിക്കുന്നതോടെ പ്രദേശമാകെ കൃഷി യോഗ്യമല്ലാകതാവുകയാണ്. കുലുപ്പയിലെ ഒരേക്കറിലധികം വരുന്ന കാപ്പ് എന്ന ചിറയില്‍ നിന്നാരംഭിച്ച് കുലുപ്പ വയലിന്റെ നടുവിലൂടെ ഒഴുകുന്ന ചിറ്റടിത്തോട് ചെറുപുഴയിലെ കുണ്ടു നടക്കല്‍വെച്ച് പുഴയില്‍ ചേരുന്നിടത്താണ് 1967ല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച പുളിച്ചു നട കനാലും അവസാനിക്കുന്നത്. ഇതു രണ്ടും ചേരുന്നിടത്ത് നിന്ന് മുറി നടക്കല്‍ തോടിലേക്ക് ഏതാണ്ട് 200 മീറ്റര്‍ ഭാഗത്ത് തോട് ഇല്ലാതായിരിക്കുകയാണ്. ചിറ്റടി തോടും കൈതച്ചെടികളും പുല്ലും നിറഞ്ഞ് പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. മുറിച്ച് നട കനാല്‍ ചളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി ഏതാണ്ട് നികന്ന അവസ്ഥയിലാണ്. കനാലിലെ മലിന ജലം പാടശേഖരത്തിലേക്കാണ് ഒഴുകിയെത്തുന്നത്. ചിറ്റടിത്തോടും മുറിച്ചു നട കനാലും ആഴവും വീതിയും കൂട്ടുകയും കുണ്ടു നട മുതല്‍ മുറിച്ചു നട തോടുവരെ 200 മീറ്ററോളം പുതിയ തോട് നിര്‍മ്മിക്കുകയും ചെയ്താല്‍ ചെറുപുഴ, കുലുപ്പവയല്‍ പാടശേഖരങ്ങള്‍ പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കാം.

കൃഷിയ്ക്കായി പുഴയില്‍ നിന്ന് പമ്പു ചെയ്യുന്ന വെള്ളം ബണ്ടിന്റെ തെക്ക് ഭാഗത്ത് കുളം നിര്‍മ്മിച്ച് അതില്‍ ശേഖരിച്ച ശേഷം പാടശേഖരത്തിന്റെ ഇരു വശത്തു കൂടി കൈത്തോട് നിര്‍മ്മിച്ച് കൃഷിയ്ക്ക് ആവശ്യാനുസരണം ഉപയോഗപ്പെടുത്തണം. ചെറുപുഴ പാടശേഖരത്തില്‍ നെല്‍കൃഷി വ്യാപകമാക്കുകയെന്ന ലക്ഷ്യവുമായി 2008-ലാണ് പാടശേഖര സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. അതിന് മുമ്പ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലും സ്വകാര്യവ്യക്തികള്‍ ഒറ്റയ്ക്കും കൃഷി ചെയ്തിരുന്നു. പാടത്തില്‍ ജലക്രമീകരണത്തിന് പെട്ടിപറ സ്ഥാപിച്ചത് 2009-ലാണ്.
ചെറുപുഴപ്പാടത്ത് 80 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നത്. ചെറു പുഴയോടനുബന്ധിച്ച് ഇല്ലത്ത് താഴ, പാറോല്‍ത്താഴ, മടവന്‍ വീട്ടില്‍ താഴ ബാഗം എന്നിവിടങ്ങള്‍ കൂടി കൃഷി യോഗ്യമാക്കിയാല്‍ 60 ഏക്കറയോളം വീണ്ടും കൃഷി യോഗ്യമാക്കാം. തുറയൂര്‍ ഭാഗത്ത് 103 ഏക്കറില്‍ 40 ഏക്കര്‍ മാത്രമേ ഇപ്പോള്‍ കൃഷി ചെയ്യുന്നുള്ളു. ചെറുപുഴ പാടശേഖരത്തില്‍നിന്ന് അകലാപ്പുഴയിലേക്കുളള ഒഴുക്ക് സുഗമമാക്കാന്‍ നടക്കല്‍ത്തോടും നവീകരിക്കണം. തോട്ടിലെ പായലും ചളിയും നീക്കം ചെയ്യണം.

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ അന്തരിച്ചു

Next Story

കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ പാർവതി തിരുവോത്ത്, അഞ്ജന ശങ്കർ

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.