സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ ശക്തി പകരുമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഫയൽ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു. ജനങ്ങളിൽ പകർച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണ്. കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് ഉൽഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പി. ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാർ നടത്തി. സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. സി.ടി. ഗണേശൻ , സുരേന്ദ്രൻ കല്ലേരി, സതീഷ് . സി.പി, പ്രമീള എ.ടി എന്നിവർ സംസാരിച്ചു.
ശരത്കുമാർ പി.കെ കൃതജ്ഞത രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്
ഇർശാദുൽ മുസ്‌ലിമീൻ സംഘം ഗവ : മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ ടോയ്ലറ്റിൻ്റെ ഡോർ നിർമ്മാണ ഫണ്ടിലേക്ക് പബ്ലിക്ക് യൂറ്റിലിറ്റി ഫണ്ടിൽ
അരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ലത കെ പൊറ്റയിലിൻ്റെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ജില്ലാ കോൺഗ്രസ്സ്
അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി. ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതുദുർഭരണത്തെ അവസാനിപ്പിക്കാൻ
ബലാത്സംഗ കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എട്ടാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിന് വിധി നിർണായകമാകും. ഇതിനിടെ







