പേരാമ്പ്ര.രാഷ്ട്രീയ പ്രവർത്തനംകാരുണ്യ സാമൂഹികപ്രവർത്തനം കൂടിയാവണമെന്ന് തെളിയിച്ചു കൊടുത്തുകൊണ്ട് മാതൃകയാണ് പുറ്റംപൊയിൽ കോൺഗ്രസ് കമ്മിറ്റിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി കുടുംബമായ സഫിയക്ക് നിർമിച്ചു നൽകിയ ആസാദ് മൻസിൽ
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു .
പേരാമ്പ്രപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകാൻ പുറ്റം പൊയിൽ കോൺഗ്രസ് പ്രവർത്തകർതയ്യാറാവുകയായിരുന്നു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോകതൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികൾ. പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടർന്നാണ് ഒരു വർഷം മുൻപ് ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചത്.
വാർഡ് മെമ്പർ കൂടിയായ ഡി സി സി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അധ്യക്ഷനായി.
ചടങ്ങിൽ ഷാഫി പറമ്പിൽഎം പി , കെ. ബാലനാരായണൻ,രാജൻ മരുതേരി, പുതുക്കൂടി അബ്ദുറഹ്മാൻ, ജാസ്മിന മജീദ്,
ജോസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Latest from Main News
പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ
ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ബഹുമാന്യനായ ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും
വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
*കോഴിക്കോട്ഗവ .:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *27.08.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ* *1.മെഡിസിൻ വിഭാഗം* *ഡോ.ജയചന്ദ്രൻ* *2.സർജറിവിഭാഗം* *ഡോ. രാജൻകുമാർ* *3
കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ