കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയ എന്നയാളുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ ചെയ്യുന്ന പണിയിലേര്‍പ്പെട്ടവര്‍ക്കാണ് കല്ലുവീണ് പരിക്കുപറ്റിയത്.പടവുകെട്ടുന്നതിനായ് കയറിലൂട് ഇറക്കുകയായിരുന്ന കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന് തൊഴിലാളികളറിയിച്ചു.വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍റെയും ,അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്‍റെയും നേതൃത്ത്വത്തില്‍ പേരാമ്പ്ര അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി.ഫയര്‍ &റെസ്ക്യൂ ഓഫീസ്സര്‍മാരായ പി ആര്‍ സത്യനാഥ് ,വിനീത് വി എന്നിവര്‍ കിണറ്റിലിറങ്ങി ഗുരുതരമായി പരിക്കുപറ്റിയ എം കെ സത്യന്‍ (54),കരുവത്തില്‍ താഴെ,തൃക്കുറ്റിശ്ശേരി എന്നയാളെ സ്ട്രക്ചറിലും,സഹപണിക്കാരായ പത്മനാഭന്‍ തേയക്കളത്തില്‍,ബാലകൃഷ്ണന്‍ പീടികവളപ്പില്‍,അശോകന്‍,തല്പണ്ണ എന്നിവരെ റെസ്ക്യൂ നെറ്റിലും സുരക്ഷിതമായി പുറത്തെടുത്തു. ഗുരുതരമായി പരിക്കുപറ്റിയ സത്യനെ സേനയുടെ ആബുലന്‍സില്‍ ഉള്ള്യേരി എം എം സിയില്‍ എത്തിച്ചു . രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ പി പി രജീഷ്, എംപി ആരാധ്കുമാര്‍ , ജി ബി സനല്‍രാജ്, ആര്‍ ജിനേഷ്, എംജി അശ്വിന്‍ ഗോവിന്ദ് ,ഹോംഗാര്‍ഡ് എം രാജീവന്‍ എന്നിവരും തിരുവാലി അഗ്നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സറും, നാട്ടുകാരനുമായ വി കെ സിദ്ദീഷും പങ്കാളികളായി .
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ
വില്ല്യാപ്പള്ളി: കരീം ടി. കെ. യുടെ ‘ പ്രപഞ്ചാത്ഭുതങ്ങളിലൂടെ ഒരു യാത്ര’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് വില്ലാപ്പള്ളിയിൽ സമുചിതമായി നടന്നു.
തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്നുംLP ക്ലാസ് തൊട്ടേ പാഠപുസ്തക ങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുമെ ന്നും UDF ഉറപ്പു തന്നാൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ ,







