എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ഫിബ്രവരി 17 മുതൽ 21 വരെ

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പേരുപോലെത്തന്നെ എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകയാണ് ഫെബ്രുവരി 17 മുതല്‍ നടക്കാന്‍ പോകുന്നത്.  മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ അതായത് 40 ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 

പ്രധാന പരീക്ഷയുടെ ചോദ്യങ്ങള്‍ ഏത് രീതിയിലായിരിക്കുമെന്നുള്ള പ്രാഥമിക ധാരണ മോഡല്‍ പരീക്ഷ തരുന്നതാണ്. മാത്രമല്ല, ഭാഷാ വിഷയങ്ങളും സോഷ്യല്‍ സയന്‍സ് പോലെ ഉപന്യാസങ്ങള്‍ എഴുതേണ്ടി വരുന്ന വിഷയങ്ങളിലും സമയ ക്രമീകരണം എങ്ങനെ വേണമെന്ന് മോഡല്‍ പരീക്ഷയില്‍ പ്രാക്‌ടീസ് ചെയ്യാം.

മോഡല്‍ പരീക്ഷ കഴിഞ്ഞാല്‍ അധിക ദിവസങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇല്ല എന്നതും വസ്‌തുതയാണ്. ഇതുകൊണ്ടൊക്കെ തന്നെ അതീവ ഗൗരവത്തോടെ തന്നെ മോഡല്‍ പരീക്ഷയെ സമീപിക്കണം.

ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 2.00 മുതല്‍ 3.45 വരെയുമാണ് പരീക്ഷ നടക്കുക.

തീയതി ദിവസം സമയം വിഷയം
17.02.2025 തിങ്കളാഴ്‌ച 9.45 am to 11.30am

2.00 pm to 3.45 pm

ഫസ്‌റ്റ് ലാംഗ്വേജ് പേപ്പർ-1 മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സംസ്‌കൃതം (അക്കാദമിക്) സംസ്‌കൃതം (ഓറിയന്‍റൽ)/സംസ്‌കൃതം സ്‌കൂളുകൾക്ക് പേപ്പർ-1/അറബിക് (അക്കാദമിക്)/അറബിക് (ഓറിയന്‍റൽ)-അറബിക് സ്‌കൂളുകൾക്ക് അറബിക് പേപ്പർ-1
ഫസ്‌റ്റ് ലാംഗ്വേജ് പേപ്പര്‍ II
18.02.2025 ചൊവ്വാഴ്‌ച 9.45 am to 12.30pm സെക്കന്‍റ് ലാംഗ്വേജ്

ഇംഗ്ലീഷ്

2.00 pm to 3.45 pm തേര്‍ഡ് ലാംഗ്വേജ്

ഹിന്ദി/ പൊതുവിജ്ഞാനം

19.02.2025 ബുധനാഴ്‌ച 09.45 am to11.30 am ഫിസിക്‌സ്
2.00 pm to 3.45 pm കെമിസ്‌ട്രി
20.02.2025 വ്യാഴാഴ്‌ച 9.45 am to 12.30 pm. സോഷ്യല്‍ സയന്‍സ്
2.00 pm to 3.45 pm. ബയോളജി
21.02.2025 വെള്ളിയാഴ്‌ച 9.45 am to 12.30 pm മാത്‌സ്

Leave a Reply

Your email address will not be published.