ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്തായ കൊല്ലം സ്വദേശി ജോൺസൺ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്

കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായ കൊല്ലം സ്വദേശി ജോൺസൺ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതായിരിക്കാം മരണ കാരണമെന്നാണ് പോലീസ് പറയുന്നത്.ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണിന് നല്‍കി.  കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2,500 രൂപയും യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തേ യുവതി ജോണ്‍സണുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്.

അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു

Next Story

സംസ്ഥാന സര്‍ക്കാര്‍ ഒബിസി പട്ടിക പുതുക്കി

Latest from Main News