ചേലിയ യു.പി സ്കൂളിൽ ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു

ചേലിയ യു.പി സ്കൂളിൽ ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എൻ.വി ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക ദിവ്യ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ വൈസ് പ്രസിഡൻ്റ് സനൂജ, സജാദ് , ശ്രീരേഖ k എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ടി.കെ ഷിബു ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.