കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി മുതിര്‍ന്ന പൗരന്മാര്‍ക്കായ് ഓണ്‍ലൈനായി സൗജന്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ക്ലാസ് നടത്തും. ജനവരി 24 ന് വെള്ളിയാഴ്ച വൈകീട്ട് ആദ്യ ഓണ്‍ലൈന്‍ ക്ലാസ് ഗവേഷണ വിദ്യാര്‍ത്ഥിയും ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമറുമായ നിവിന്‍ ദേവ് ക്ലാസ് എടുക്കും. ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാനുള്ള ലിങ്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
