അരിക്കുളത്തെ സ്കൂളുകളിൽ കലക്ടേഴ്സ് ബിൻ നൽകി

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 2024- 25 സാമ്പത്തിക വർഷത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 29 മാലിന്യ പദ്ധതികളിൽ ഒന്നായ കലക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഊരള്ളൂർഎം യു . പി സ്കൂളിൽ വച്ച് പ്രസിഡൻറ് എ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വി. നജീഷ് കുമാർ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ്ചെയർമാൻ എം.പ്രകാശൻ, പിടിഎ പ്രസിഡണ്ട് എം ഷാജിത്ത്, ടി.പി. രാധാകൃഷ്ണൻ, എച്ച് എം മുഹമ്മദ് ഷാജിഫ് , സി. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.