കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. ഗുരുതരമായ രോഗങ്ങൾ കാരണം പ്രയാസപ്പെടുന്ന പാവപ്പെട്ട രോഗികൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട മരുന്നുകൾ ഒന്നും തന്നെ സർക്കാരിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയോ എച്ച്‌ഡിഎസിൻ്റെ ന്യായ വില മെഡിക്കൽ ഷോപ്പിലൂടെയോ ലഭ്യമാക്കാതെ മരുന്നുകൾ എത്തിച്ചെന്ന വ്യാജ പ്രചാരണമാണ് മെഡിക്കൽ കോളേജ് അധിക്യതർ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. കമ്പനികൾക്ക് നൽകാനുള്ള കോടികളുടെ കുടിശിക തീർത്ത് മരുന്ന് വിതരണം ഉടൻ പഴയ നിലയിൽ കൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വൈസ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. കാൻസർ, കിഡ്‌നി രോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ മരുന്നുകൾ ലഭിക്കാതെ നരകയാതന അനുഭവിക്കുമ്പോൾ ഏതാനും മരുന്നുകൾ എത്തിക്കുമെന്നുള്ള പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാതെ മരുന്ന് ക്ഷാമം പൂർണമായി എപ്പോൾ പരിഹരിക്കാനാകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. എന്നാൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ അധികൃതർക്കായില്ല. ഇതോടെ ഓഫീസിനു പുറത്ത് മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ കൈവശമുള്ള പിരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് മെഡിക്കൽ കോളജിലെ അടിയന്തര ആവശ്യങ്ങൾ എങ്ങനെ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നതിൽ സർക്കാരിനും ആരോഗ്യ മന്ത്രിക്കും വ്യക്‌തതയില്ലെന്നും മരുന്ന് ക്ഷാമം പൂർണമായി പരിഹരിക്കുന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ പറഞ്ഞു. പ്രതിഷേധം ശക്‌തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു നീക്കി. സമരം യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജന.സെക്രട്ടറി സി.എ.അരുൺദേവ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ബബിത്ത് മാലോൽ, വൈശാഖ് കണ്ണോറ, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. എം.ഷിബു, പി.പി.റമീസ്, അഭിജിത്ത് ഉണ്ണികുളം, ഫസൽ പാലങ്ങട്, അസീസ് മാവൂർ, ആഷിഖ് പിലാക്കൽ, പി.ആഷിഖ്, റിനേഷ് ബാൽ, ജ്യോതി ജി. നായർ, വി.ആർ.കാവ്യ, ജിനീഷ് ലാൽ മുല്ലാശ്ശേരി, ആഷിക് കുറ്റിച്ചിറ, എംസിറാജുദ്ദീൻ, ജെറിൽ ബോസ്, കെ.ബിജു, കെ.എം.രബിൻ ലാൽ, എം.പി.സി.ജംഷിദ്, ഋഷികേശ് എരഞ്ഞിക്കൽ, റനീഫ് ഉള്ളിയേരി, ഫുആദ് സനിൻ, സഹൽ കോക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.
Latest from Local News
ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.
പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.
കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടകപ്രവർത്തകനും കെപിഎസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രന്റെ 13-ാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സാംസ്ക്കാരിക
പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം, പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട് രവി തിരുവോത്ത് ആദരിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to







