ബിജെപി മേപ്പയ്യൂർ മണ്ഡലം പ്രസിഡന്റായി എം കെ രൂപേഷ് മാസ്റ്റർ ചുമതല ഏറ്റെടുത്തു. ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം പ്രകാശൻ , എസ് സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ മധു പുഴയരികത്ത്, പ്രദീപൻ കണ്ണമ്പത്ത്, മോഹനൻ ചാലിക്കര, സേവാഭാരതി മേപ്പയൂർ യൂനിറ്റ് അദ്ധ്യക്ഷൻ ഗംഗാധരൻ മഠത്തും ഭാഗം, സുരേഷ് കണ്ടോത്ത്, എന്നിവർ സംസാരിച്ചു. നാരായണൻ നാഗത്ത് അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയുടേയും മോർച്ചകളുടേയും പഞ്ചായത്ത് ഭാരവാഹികൾ – പരിവാർ പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ, പഴയ കാല പ്രവർത്തകർ എന്നിവർ പങ്കാളികളായി.
