ക്വാറി സാധനങ്ങളുടെ വർധിപ്പിച്ച നിരക്ക്: സർക്കാർ പ്രവൃത്തികൾക്ക് ഇളവ് നൽകും

ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക് വില വർധിപ്പിച്ച നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി
സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ജില്ലയിലെ ക്വാറി-ക്രഷർ ഓണേഴ്സ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

നിരക്ക് വർധന സർക്കാർ പ്രവൃത്തികൾക്ക് ബാധകമാക്കരുത് എന്ന് കലക്ടർ നിർദേശിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ചർച്ചയിൽ എഡിഎം സി മുഹമ്മദ്‌ റഫീഖ്, കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ, കൺവീനർ എ കെ ഡേവിസൺ, ട്രഷറർ ഇസ്മായിൽ ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട് 21-01-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Next Story

യൂത്ത് കോൺഗ്രസ് ഉപരോധ സമരം ഇന്ന്

Latest from Local News

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം