പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

/

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ കാർമികത്വം വഹിച്ചു. ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയിൽ പുതുക്കിപ്പണിത മടപ്പുരയുടെ പുനഃപ്രതിഷ്ഠ നടത്തി. മയ്യിൽ മോഹനൻ മടയൻ (പറശ്ശിനി മടപ്പുര) പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകിട്ട് കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുമുടി ഘോഷയാത്രയും മുത്തപ്പൻ വെള്ളാട്ടവും നടന്നു. പുളീക്കണ്ടി മടപ്പുര മുത്തപ്പൻ മ്യൂസിക് ആൽബം ‘തുളസികതിരി’ന്റെ ഓഡിയോ റിലീസും നടന്നു. സൗജന്യ മെഡിക്കൽ ക്യാമ്പ്, 51 വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടിമേളം, കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.

ഇന്ന് (21, ചൊവ്വ) രാവിലെ പത്തിന് ജീവിതശൈലീ രോഗ പ്രതിരോധ സെമിനാർ. രാത്രി ഏഴിന് ക്ഷേത്ര വിദ്യാർഥി- വനിതാ സമിതി സംയുക്തമായി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ- വർണമയൂരം.
22ന് (ബുധൻ) രാത്രി ഏഴിന് പ്രഭാഷണം. അവതരണം വി കെ സുരേഷ് ബാബു. രാത്രി 8.30ന് അഞ്ചാമത് ക്ഷേത്ര കലാനിധി പുരസ്‌കാരം പ്രശസ്ത ചുമർ ചിത്ര കലാകാരൻ രമേശ് കോവുമ്മലിന് സമ്മാനിക്കും. രാത്രി ഒമ്പതിന് മെഗാ മ്യൂസിക്കൽ ഡാൻസ് നൈറ്റ്. 23ന് (വ്യാഴം) രാവിലെ ഒമ്പതിന് ക്ഷേത്രം വക ഇളനീർ കുലമുറി. രാത്രി ഏഴിന് കളരിപ്പയറ്റ്. മഹോത്സവത്തിലെ പ്രധാന ദിനമായ
24ന് (വെള്ളി) ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കൽ. നാലിന് വിവിധ ദേശങ്ങളിൽ നിന്ന് ഇളനീർകുലവരവുകൾ. ആറിന് മുത്തപ്പൻ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. എട്ട് മണി മുതൽ ഭഗവതി, ഗുളികൻ, ഗുരു, കുട്ടിച്ചാത്തൻ തിറകൾ. 25ന് (ശനി) കാലത്ത് ആറിന് തിരുവപ്പന. ഉച്ചക്ക് ഒരു മണിവരെ ദർശന സൗകര്യമുണ്ടായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം

Next Story

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

Latest from Local News

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ചെങ്ങോട്ടുകാവ് ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ (65) അന്തരിച്ചു ഭാര്യ: ശ്യാമള മക്കൾ :രതീഷ്,രാഗേഷ്, രമ്യ മരുമക്കൾ: ബിജു,അശ്വതി, രേഷ്മ സഹോദരങ്ങൾ:

എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീനും വീൽചെയറും വിതരണവും കെ. മുരളീധരൻ ഉൽഘാടനം ചെയ്തു

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി