കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം

കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 ന് ആരംഭിക്കും.26 ന് തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽ ശാന്തി ചെറുപുരയിൽ മനോജിന്റെയും കാർമ്മികത്വത്തിൽ രാവിലെ 9:10 നുള്ളിൽ കൊടിയേറ്റം. വൈകീട്ട് അഞ്ച് മണിക്ക് ചോമപ്പന്റെ കാവുകയറ്റം, കുടവരവ്, രാത്രി ഏഴിന് നവരംഗ് കുരുന്നന്റെ തായമ്പക, വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരികൃഷ്ണ എന്നിവരുടെ ഇരട്ടതായമ്പക, രാത്രി 10 ന് മണി വില്ലെഴുന്നള്ളിപ്പ്, പുലർച്ചെ ഒരു മണി നാന്ദകം എഴുന്നള്ളിപ്പ്. 27ന് ന് രാവിലെയും വൈകീട്ടും ശീവേലി, രാത്രി എഴ് മണിക്ക് ക്ഷേത്ര വനിതാ കമ്മിറ്റി ഒരുക്കുന്ന മെഗാതിരുവാതിര, കൈകൊട്ടികളി, മിഥുൻ പയറ്റുവളപ്പിലിന്റെ തായമ്പക, രാത്രി 10 മണി നാന്ദകം എഴുന്നള്ളിപ്പ്. ചോമപ്പന്റെ തിരിയുഴിച്ചിൽ. 28 -ന് വൈകീട്ട് ആഘോഷ വരവ് കോതമംഗലം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. 6.45 ന് കെ.എം.പി ഭദ്രയുടെ സോപാന സംഗീതം, എട്ട് മണി തായമ്പക. 10ന് മണിനാന്ദകം എഴുന്നള്ളിപ്പ് 29 ന് വൈകിട്ട് 6.45 തായമ്പക, നിഖിൽ അർജുൻ, രാത്രി ഏഴിന് ഗാനമേള, രാത്രി 10 ന് നാന്ദകം എഴുന്നള്ളിപ്പ്, 30ന് ചെറിയ വിളക്ക്. ഉച്ചയ്ക്ക് സമൂഹസദ്യ, ഭക്തിഗാനമേള, എഴ് മണിക്ക് മേഹുൽ സജീവിന്റെ തായമ്പക, ചെറുതാഴം വിഷ്ണു രാജ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ട തായമ്പക, എഴ് മണി നാടകം മിഠായി തെരുവ്, രാത്രി 10 മണി നാന്ദകം എഴുന്നളിപ്പ്, 31 ന് വലിയ വിളക്ക്. കാഴ്ചശീവേലി, രാത്രി ഏഴിന് മട്ടന്നൂർ ശ്രീരാജ് മാരാർ, ചിറയ്ക്കൽ നിധീഷ് മാരാർ എന്നിവരുടെ ഇരട്ടതായമ്പക, രാത്രി എട്ടിന് പ്രദേശിക കലാകാരൻമാരുടെ വിവിധ പരിപാടികൾ, പുലർച്ചെ നാന്ദകം എഴുന്നള്ളിപ്പ് . കാഞ്ഞിലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാഷിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ നൂറിൽപരം കലാകാരൻമാർ ചെണ്ട മേളത്തിൽ അണിനിരക്കുന്നു. ഫെബ്രുവരി ഒന്നിന് വൈകീട്ട് താലപ്പൊലി എഴുന്നളളിപ്പ്. രണ്ടിന് തുലാഭാരം, ഗുരുതി തർപ്പണം, വൈകുന്നേരം കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തിൽ നിന്നും പഞ്ചവാദ്യ ത്തോടെ തിരിച്ചെത്തും.

Leave a Reply

Your email address will not be published.

Previous Story

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

Next Story

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 07-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 07-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിനെ നയിക്കാൻ ഇനി വനിതകൾ

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം കോഴിക്കോട് പരമൗണ്ട് ടവറിൽ വെച്ചു നടന്നു. പ്രസിഡന്റ്‌ കനകരാജന്റ് ആദ്ധ്യക്ഷതയിൽ

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ