മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30നാണ് നട അടച്ചത്. രാവിലെ 5:30ന് ഗണപതി ഹോമത്തിന് ശേഷം രാവിലെ 6 മണിക്ക് തിരുവാഭരണ പേടക സംഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തി. രാജപ്രതിനിധിക്ക് മാത്രമാണ് ഇന്ന് ദർശനം ഉണ്ടായിരുന്നത്. നട അടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മേൽശാന്തി ശ്രീകോവിലിന്‍റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്‍റെ താക്കോലും മേല്‍ശാന്തിക്ക് തിരികെ നല്‍കുന്ന ചടങ്ങ് പൂർത്തിയായതോടെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്‌തിയായത്.

Leave a Reply

Your email address will not be published.