ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചതിനാൽ ഉള്ളിയേരിയിൽ ഒരു പാക്കിംഗ് യൂണിറ്റ് കൂടി ആരംഭിച്ചു. പാക്കിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ ശശി നിർവഹിച്ചു. ചടങ്ങിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി. അജിത അധ്യക്ഷത വഹിച്ചു. ബാലുശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ കെ. കെ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ശ്രീ രജ്ഞിത് ബാബു മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ ഉള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ബാലരാമൻ മാസ്റ്റർ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് നടത്തി. ശ്രീമതി. നന്ദിത വി പി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൊയിലാണ്ടി) ശ്രീ. ഷാജി പി (മെമ്പർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീ ബാബു കെ എം (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി) ശ്രീ സന്തോഷ് സി എം (പ്രസിഡന്റ് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി) എന്നിവർ സംസാരിച്ചു. ഗ്രാമ പ്രഭ പ്രസിഡണ്ട് ശ്രീ.പി സജീന്ദ്രൻ സ്വാഗതവും സെക്രട്ടറി സക്കീന നന്ദിയും പറഞ്ഞു. ദേശീയ കർഷക അവാർഡ് ജേതാവ് ശ്രീ സിദ്ധീഖ് വെങ്ങളത്ത് കണ്ടിയെ ചടങ്ങിൽ ആദരിച്ചു. ഉള്ളിയേരി ഗ്രാമീണ ബാങ്കിന് സമീപമാണ് പാക്കിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കർഷകരുടെ നാൽപതോളം തനി നാടൻ ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്. മൂല്യവർദ്ധനവിലൂടെ കർഷകരുടെ വരുമാനം ഉയർത്തുകയാണ് ഗ്രാമപ്രഭയുടെ ലക്ഷ്യം.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







