അരിക്കുളം കെ പി എം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവപദ്ധതിയുടെ ഭാഗമായി നടന്ന പരീക്ഷയിൽ രക്ഷിതാക്കൾ പരീക്ഷ ഡ്യൂട്ടിയെടുത്ത് മാതൃകയായി. ഈ വർഷത്തെ എസ്എസ്എൽസി വിജയോത്സവ സമിതി വ്യത്യസ്തമായ പരിപാടികൾ നടത്തി 100% വിജയം കൈവരിക്കുക എന്നുള്ളതാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടു വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന അരിക്കുളത്തെ ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് കെ പി.എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ ജൂൺ മാസം മുതൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രാത്രികാല ക്ലാസുകൾ, അതിഥി ക്ലാസുകൾ, അയൽപക്ക പഠനകേന്ദ്രങ്ങൾ, മാതൃക പരീക്ഷകൾ, ഗൃഹസന്ദർശനം എന്നിവ ഈ പ്രവർത്തനത്തിന് ഭാഗമായി നടന്നുവരുന്നു.
Latest from Local News
ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്
ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന







