തോടന്നൂർ: മെഡിസെപ് പദ്ധതിയിൽ മാസത്തിൽ പൈസ ഈടാക്കുകയല്ലാതേ സർക്കാർ ജീവനക്കാർക്ക് യാതൊരു പ്രയോജനമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തത് കാരണം ആശുപത്രികളിൽ പൂർണ്ണമായ ചികിത്സ ലഭിക്കുന്നില്ല. സർക്കാരിൻ്റെ അലംഭാവത്തിൽ അവതാളത്തിലായ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ഷീബ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് മിഥുൻ എൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. അജിത്ത് കുമാർ ടി, അഷ്‌റഫ് കെ, ഹക്കീം ടി, ശ്രീജേഷ് ടി കെ, എ കെ സുനിൽ കുമാർ, ഷിനിൽ കുമാർ, സുമേഷ് വി നജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി മിഥുൻ എൻ (പ്രസിഡന്റ് ), ശ്രീജേഷ് ടി കെ (സെക്രട്ടറി), ഫാസിൽ കെ (ട്രഷറർ), നാസർ അക്കായി, അബ്ദുൽ സമദ് (വൈസ് പ്രസിഡന്റ്), നജീബ് റഹ്മാൻ സി കെ, സജിത്ത് സി ആർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച്
കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി
കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി
കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
മേപ്പയൂർ:അരിക്കുളം പൊറ്റയിൽ ജാനു അമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ:രാജൻ, ഹൈമാവതി, രവി പൊറ്റയിൽ, രമണി, ഉഷ,